പോത്താനിക്കാട്: സ്കൂട്ടറിൽ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് റേഷൻ വ്യാപാരി മരിച്ചു. പൈങ്ങോട്ടൂർ ആയങ്കര പൂമറ്റത്തിൽ പി.എം. മത്തായി ( 66) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ കക്കടാശേരി- ഞാറക്കാട് റോഡിൽ ആയങ്കര മൃഗാശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. പൈങ്ങോട്ടൂർ ക്ഷീര സംഘത്തിൽ പാൽ അളന്ന ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന വഴി വീടിന് മുന്നിലായിരുന്നു അപകടം.
ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയങ്കരിയിലെ റേഷൻ കട ഉടമയാണ്. ഭാര്യ: സോളി കോട്ടപ്പട്ടി വട്ടയ്ക്കാട്ട് കുടുംബാംഗം. മക്കൾ: അന്ന (ഓസ്ട്രേലിയ), വർഗീസ് ( വിദ്യാർഥി, എംഎ എൻജിനീയറിംഗ് കോളജ് കോതമംഗലം). സംസ്കാരം പിന്നീട്.